ജോസഫ് ഗ്രൂപ്പ് ഇനി കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം






കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പി.ജെ.ജോസഫ് ഗ്രൂപ്പിന്‍റെ  സ്ഥാനാർത്ഥികളെ  കേരള കോൺഗ്രസ് എം ജോസഫ് വിഭാഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ്കമ്മീഷനോട് നിർദ്ദേശിച്ചു. 

ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന  പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ  ഇടക്കാല ഉത്തരവ്. 

കേരള കോൺഗ്രസ് നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമാണെന്നും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ശേഷം മുന്നണിയുടെ ഭാഗമായാൽ അയോഗ്യത വരുമെന്നുമായിരുന്നു പിജെ ജോസഫിന്‍റെ വാദം. 


أحدث أقدم