അഭയ കേസിൽ പ്രതികളുടെ വാദം പൂർത്തിയായി








തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം ഇന്ന് (ഡിസംബർ 9) ഒരു ദിവസം കൊണ്ട് സിബിഐ കോടതയിൽ പൂർത്തിയായി.മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷൻ നാളെ മറുപടി വാദം പറയും (ഡിസംബർ 10).പ്രോസിക്യൂഷൻ സാക്ഷികളായി 49 പേരെ കോടതയിൽ വിസ്തരിച്ചു.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കാൻ പ്രതികൾക്ക് സാധിച്ചില്ല.


അഭയ കേസിൽ താൻ നിരപരാധിയാണെന്നും പ്രതികൾ മറ്റ് പലരും ആണെന്നും ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ സിബിഐ കോടതയിൽ വാദിച്ചു.സിബിഐ തന്നെ പ്രതിയാക്കിയത് കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണെന്ന് ഒന്നാം പ്രതി ഫാ.കോട്ടൂർ വാദിച്ചു.ദൃക്‌സാക്ഷിയും പ്രോസിക്യൂഷൻ മൂന്നാം സാക്ഷിയുമായ അടയ്ക്ക രാജു സംഭവ ദിവസം പുലർച്ച് കോൺവെന്റിൽ വച്ച് പ്രതികളെ കണ്ടുയെന്ന മൊഴി കോടതി വിശ്വസിക്കരുതെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകൻ വാദിച്ചു.


ഒന്നാം പ്രതി ഫാ.കോട്ടൂരിന്റെ അന്തിമ വാദത്തിൽ ഒരുഘട്ടത്തിൽ പോലും അഭയ ആത്മഹത്യ ചെയ്‌തതാണോന്നോ മാനസിക രോഗമുണ്ടാന്നോ ഉള്ള വാദം ഒന്നാം പ്രതി വാദം നടത്താതെ പിന്മാറിയത് ശ്രദ്ധേയമാണ്.സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെങ്കിലും താൻ നിരപരാധിയാണെന്നും മാറ്റ് പലരുമാണ് പ്രതികളെന്ന് ഒന്നാം പ്രതി തോമസ് കോട്ടൂർ വാദിച്ചു.സിബിഐ കോടതിയിൽ നാളെയും തുടരും (ഡിസംബർ 10) .  
أحدث أقدم