ബാര്‍ക്കോഴ ആരോപണം; ബിജു രമേശിന് വക്കില്‍ നോട്ടീസ് അയച്ച് രമേശ് ചെന്നിത്തല


തിരുവനന്തപുരം:ബാര്‍കോഴ കേസില്‍ ബിജു രമേശിനെതിരെ നിയമനടപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല ബിജു രമേശിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ബാര്‍കോഴ കേസില്‍ രമേശ് ചെന്നിത്തലക്ക് പണം കൈമാറിയെന്നാണ് ബിജു രമേശിന്റെ ആരോപണം. തനിക്ക് മാനനഷ്ടം ഉണ്ടായെന്ന കേസിലാണ് രമേശ് ചെന്നിത്തല നോട്ടീസ് അയച്ചിരിക്കുന്നത്.


മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫ് അലി മുഖാന്തരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ ആരോപണം ഉയര്‍ത്തിയ ബിജു രമേശിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.

ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് മൊഴി നല്‍കാതിരിക്കാന്‍ രമേശ് ചെന്നിത്തലയും കുടുംബവും ഫോണില്‍ വിളിച്ച് അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളായിരുന്നു ബിജു രമേശ് ആരോപിച്ചിരുന്നത്. എന്നാല്‍ തന്റെ ഭാര്യ രാഷ്ട്രീയത്തില്‍ ഇടപെടുന്നയാളല്ലെന്നായിരുന്നു രമേശ് ചെന്നിത്തല മറുപടി നല്‍കിയത്.

أحدث أقدم