കാസർകോഡ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.
ഔഫ് അബ്ദുൾ റഹ്മാൻ (27) ആണ് മരിച്ചത്. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തു വച്ചാണ് സംഭവം.
കൊലയ്ക്ക് പിന്നിൽ മുസ്ലീം ലീഗാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് ഡിവൈഎഫ്ഐ, മുസ്ലീം ലീഗ് സംഘർഷമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതലാണ് ഹർത്താർ ആചരിക്കുക.
അതേസമയം, കൊലപാതകവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി.