പത്തനംതിട്ട: തിരുവല്ല വള്ളംകുളത്ത് തടിമില്ലില്‍ വന്‍ തീപിടുത്തം. വള്ളംകുളം പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എബോണി വുഡ്‌സില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിയും പ്‌ളൈവുഡും ഉപയോഗിച്ച് സോഫ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 5000 സ്‌ക്വയര്‍ ഫീറ്റോളം വരുന്ന യൂണിറ്റിലെ ഉപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട , ചങ്ങനാശ്ശേരി, കോഴഞ്ചേരി, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴ് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
തിരുവല്ലയില്‍ വന്‍ തീപിടുത്തംഒരുകോടിയോളം രൂപയുടെ നാശനഷ്ടം
Jowan Madhumala
0