എസ് എ പി ക്യാമ്പ് അസി. കമാൻഡന്റിനെ പോലീസുകാരൻ ആക്രമിച്ചു.







തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പോലീസുകാരന്റെ അതിക്രമം. ക്വാർട്ടേഴ്സിൽ കത്തിയുമായി എത്തിയ പോലീസുകാരൻ അസി. കമാൻഡന്റിനെ ആക്രമിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. പോലീസുകാരന് മാനസിക സംഘർഷമുണ്ടായിരുന്നതായും അധികൃതർ വിശദീകരിക്കുന്നു.

അതിക്രമം കാണിച്ച പോലീസുകാരനെ കരുതൽ തടങ്കലിലാക്കി മാനസികരോഗ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

أحدث أقدم