പത്തനംതിട്ട: ഏറ്റവും പ്രായം കുറഞ്ഞ മേയറെ തെരഞ്ഞെടുത്ത് ചരിത്രം സൃഷ്ടിച്ചതിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎമ്മിൽ നിന്ന്.
പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് രേഷ്മ മറിയം റോയ് പ്രസിഡന്റ് ആകുന്നത്. 21 വയസ്സാണ് രേഷ്മയ്ക്ക് ഉള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു രേഷ്മ മറിയം റോയ്.
അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് രേഷ്മ മറിയം റോയ് മത്സരിച്ചത്. യുഡിഎഫിന്റെ വാർഡ് എഴുപത് വോട്ടിന് ഭൂരിപക്ഷത്തിൽ രേഷ്മ പിടിച്ചെടുക്കുകയായിരുന്നു.