പരസ്യവിമർശനം നടത്തുന്നതിന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വിലക്ക്.






ന്യൂദൽഹി  : തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് പരസ്യവിമർശനം നടത്തുന്നതിന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വിലക്ക്. വിമർശനം നടത്തുന്ന നേതാക്കളുടെ നടപടി പാർട്ടി ദുർബലപ്പെടുത്തുന്നതാണെന്നും അത് പാടില്ലെന്നും കേരളത്തിൻ്റെ ചുമതലയുള്ള കോൺഗ്രസ് ജന സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശം നൽകി.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്നും വലിയ എതിർപ്പുയർന്നിരുന്നു. അനൂകൂല സാഹചര്യമായിട്ടും അത് മുതലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശനവുമായി കെ മുരളീധരനും, കെ സുധാകരനും, രാജ്മോഹൻ ഉണ്ണിത്താനടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു 

നേതാക്കൾ തന്നെ എതിർശബ്ദം ഉയർത്തി  തുടങ്ങിയതോടെയാണ് കേന്ദ്ര നേതൃത്വത്തിൽ നിന്ന് കർക്കശ നിലപാട് ഉണ്ടായത്.



أحدث أقدم