കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വസതിയില്‍ പൊലീസ് റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസാണ് റെയ്ഡ് നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഗണേഷ് കുമാറിന്റെ മുന്‍ ഓഫിസ് സെക്രട്ടറി ബി. പ്രദീപ്കുമാറിന്റെ വസതിയിലും പൊലീസ് റെയ്ഡ് നടക്കുന്നുണ്ട്.