സർക്കാരിനും സ്പീക്കർക്കുമെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് .










തിരുവനന്തപുരം : സർക്കാരിനും നിയമസഭാ സ്പീക്കർക്കുമെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂർത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോക കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെയും പര്യായമാക്കി മാറ്റി. ലോക കേരള സഭ ചേരുന്നതിനായി ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ നേരത്തെ ചെലവാക്കിയിരുന്നു. ഊരാളുങ്കൽ സർവീസ് സൊസൈറ്റിയെ ആണ് ആ പ്രവൃത്തി ഏൽപിച്ചത്. ടെണ്ടർ അടക്കമുള്ള നപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു ഇത് എന്നും ചെന്നിത്തല പറഞ്ഞു


أحدث أقدم