ജീസാന്: ഹൃദയാഘാതം മൂലം മലയാളി ജീസാനില്‍ മരിച്ചു. ജിസാന്‍ ബെയിഷിന് സമീപം ആലിയയില്‍ കൊല്ലം കൊട്ടാരക്കര വയക്കല്‍ സ്വദേശി സുമയ്യ മന്‍സിലില്‍ കബീറാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കുശേഷം ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്ബ് മരിച്ചു.
10 വര്‍ഷമായി ആലിയയില്‍ ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു. മരണാന്തര പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റിവാണ്. മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.