കാര്യവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച

 തിരുവനന്തപുരം: കാര്യവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ ഓഫീസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപയും കാണിക്കവഞ്ചിയിലുണ്ടായിരുന്ന പണവുമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഓഫീസിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

കാണിക്കവഞ്ചികള്‍ പിക്കാസ് കൊണ്ട് കുത്തിത്തുറക്കുകയായിരുന്നു. തെളിവുകള്‍ ഇല്ലാതാക്കാന്‍ സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങിയ ഡി വി ആറും മോഷ്ടാക്കള്‍ കൈക്കലാക്കി. ക്ഷേത്രത്തിന് സമീപത്തുള്ള യു പി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ഒരു ഇന്‍ഡക്ഷകന്‍ കുക്കര്‍ എടുത്തുകൊണ്ടുപോയി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



أحدث أقدم