കോട്ടയം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി എല്ലാവരും ജാഗ്രത പുലര്‍ത്തണം.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങളുടെ വില്‍പ്പന മാത്രം അനുവദിച്ചും ഇവ ഉപയോഗിക്കുന്നതിന് സമയപരിധി നിജപ്പെടുത്തിയും സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമാണ് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്. ഈ നിയന്ത്രണങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.