ക്രൈം ഫയൽ സിനിമയ്ക്ക് പുതിയ പതിപ്പ്; 'അഭയ' കൊലപാതകം അന്വേഷിക്കാൻ വീണ്ടും പോലീസ് വേഷവുമായി സുരേഷ് ഗോപി


 
സിസ്റ്റർ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിൽ 'ക്രൈം ഫയൽ' സിനിമയുടെ കഥാപാത്രങ്ങൾ പുനരവതരിപ്പിക്കുന്നു.

ക്രെംഫയൽ സിനിമയുടെ സംവിധായകൻ കെ. മധുവാണ് സിനിമയിലെ കഥാപാത്രങ്ങളെ തന്റെ പുതിയ സിനിമയിലൂടെ വീണ്ടും എത്തിക്കുന്നത്. പുതിയ സിനിമയിൽ സുരേഷ് ഗോപി തന്നെയായിരിക്കും കൊലപാതകം അന്വേഷിക്കാന്എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ ഈശോ പണിക്കർ ഐപിഎസിനെ അവതരിപ്പിക്കുക. സുരേഷ് ഗോപിയുമായി ഇക്കാര്യം ചര്ച്ച ചെയ്യുമെന്ന് കെ. മധു പറഞ്ഞു. സുരേഷ് ഗോപികെ മധു കൂട്ടുകെട്ടിൽ 1999ൽ ഇറങ്ങിയ മലയാള ചിത്രമായിരുന്നു ക്രൈം ഫയൽ. കോൺവെെൻ്റിലെ കിണറ്റിൽ സിസ്റ്റര് അമലയെ മരിച്ച നിലയിൽ കണ്ടെത്തുന്നതും തുടര്ന്നു നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തിൽ കൊലപാതകം അന്വേഷിക്കാൻ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഈശോ പണിക്കർ ഐപിഎസ്. എ.കെ. സാജൻ, എ.കെ. സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു ക്രൈം ഫയൽ ഒരുങ്ങിയത്. പുതിയ ചിത്രത്തിന്റെയും തിരക്കഥ എ.കെ. സാജൻ തന്നെയാണ് ഒരുക്കുന്നത്. 
أحدث أقدم