കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവര്ത്തകന് മരിച്ചു. തൊടുപുഴ അരിക്കുഴ സ്വദേശി പി. രവി (60) ആണ് മരിച്ചത്.
അപകടത്തില്‍ 50 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.