ഓട്ടോ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു.




തിരുവനന്തപുരം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60), സുധ (47) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും ഗുരതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെ നെയ്യാറ്റിര്‍കര വെളളറടയില്‍ കുരിശുമലയിലായിരുന്നു അപകടം.

വിവാഹസംബന്ധമായ ആവശ്യത്തിന് പോയ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കാരക്കോണം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍

أحدث أقدم