ഗുരുവായൂർ ദേവസ്വം നൽകിയ പത്തു കോടി രൂപ തിരികെ നൽകാൻ ഹൈക്കോടതി










കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്തു കോടി രൂപ തിരികെ നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്.
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്ന് ഹൈക്കോടതിയുടെ ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം ബോർഡിന്റെ ചുമതല. ദേവസ്വം നിയമത്തിന് പരിധിക്കുള്ളിൽനിന്നു മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകൂ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വത്തോട് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വിശദീകരിച്ചു.

പ്രളയ കാലത്തും കോവിഡ് കാലത്തും ആയി 10 കോടി രൂപയാണു ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് സംഭാവന ചെയ്തത്. ഭക്തജനങ്ങൾ വഴിപാടായി സമർപ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാൻ ദേവസ്വം ബോർഡിന് അവകാശമില്ലെന്നു കാണിച്ച് ഹിന്ദു ഐക്യവേദി  ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജികളിലാണ്  ഹൈക്കോടതിയുടെ ഉത്തരവ്. ദേവസ്വത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമായതിനാൽ ക്ഷേത്ര ആവശ്യങ്ങൾക്ക് അല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നായിരുന്നു ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ വാദം.ഇത് തള്ളിയാണ് കോടതി പണം തിരികെ നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.


أحدث أقدم