കോട്ടയം: മുഖ്യമന്ത്രിയുടെ കേരള പര്യടന യാത്രക്ക് കോട്ടയത്ത് വരവേൽപ്പ് നൽകി. മാനിഫെസ്റ്റോയിൽ പറയാത്ത കാര്യങ്ങളും സർക്കാർ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഗയിൽ പദ്ധതിയുടെ ഉൽഘാടനം ജനുവരിയിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധരുമായി മുഖ്യമന്ത്രി കോട്ടയത്ത് കൂടി കാഴ്ച നടത്തി.
എൽഡിഎഫ് പ്രകടന പത്രികയിൽ ഇടതുപക്ഷ സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തകയും യാത്രയുടെ ലക്ഷ്യമായിരുന്നു. കാർഷിക മേഖലയിലെ വിദ്ധഗ്ധർ, റബ്ബർ നെൽകൃഷി മേഖലയിൽ ഉള്ളവർ, ടൂറിസം ഹൌസ് മേഖലയിലെ പ്രതിനിധികൾ, സഹകാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി, സുരേഷ് കുറുപ്പ് എംഎൽഎ, മാണി സി കാപ്പൻ, സി കെ ആശ, തോമസ് ചാഴികാടൻ, പ്രകാശ് ബാബു, കെജെ തോമസ്, വിഎൻ വാസവൻ എന്നിവർ പങ്കെടുത്തു.