കേരള-കർണാടക അതിർത്തികളിൽ പൊലീസ് പരിശോധന ശക്തിപ്പെടുത്താൻ തീരുമാനം




കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള 17 അതിര്‍ത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടക, കേരള പൊലീസ് സംയുക്ത  പരിശോധനയാകും നടക്കുക.

ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍, കുടക് ഡപ്യൂട്ടി കമ്മിഷണര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരുടെ യോഗത്തിലാണ് ഈ തീരുമാനം. ലഹരി വസ്തുക്കള്‍, പണം തുടങ്ങിയവ കടത്തുന്നത് തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന. 12-ന് വൈകിട്ട് ആറ് മണി മുതല്‍ 14-ന് വൈകിട്ട് ആറ് മണി വരെ 17 കേന്ദ്രങ്ങളില്‍ ബാരിക്കേഡ് വച്ച് അടയ്ക്കും. 

ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍ കെ വി രാജേന്ദ്രന്‍, എസ് പി ബി എം ലക്ഷ്മി പ്രസാദ്, കുടക് ഡപ്യൂട്ടി കമ്മിഷണര്‍ ആനിസ് കണ്‍മണി ജോയി, എസ് പി ക്ഷേമ മിത്ര, ആര്‍ ടി ഒ എ കെ രാധാകൃഷ്ണന്‍, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, ഇന്‍കംടാക്സ് ഓഫിസര്‍ കെ പ്രീത, എക്സൈസ് ഡപ്യൂട്ടി കമ്മിഷ്ണര്‍ വിനോദ് ബി നായര്‍ എന്നിവര്‍ സംബന്ധിച്ചു.



أحدث أقدم