ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗം നേതാവ് കെ.കെ.മഹേശൻ്റെ മരണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിനുമെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം.ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർദ്ദേശം.കെ.കെ. മഹേശൻ്റെ ആത്മഹത്യാ കുറിപ്പിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു.മഹേശൻ്റെ ഭാര്യ നൽകിയ ഹർജിയിലാണ് നടപടി.കേസിൽ വെള്ളാപ്പള്ളി ഒന്നും തുഷാർ രണ്ടും പ്രതികളാണ്.
വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ കത്തെഴുതിവെച്ചശേഷമാണ് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ തൂങ്ങിമരിച്ചത്.മഹേശന്‍ മരണത്തിനു മുമ്പായി എഴുതിയ 36 പേജിലുള്ള കത്തിലും വെള്ളാപ്പള്ളിക്കും സഹായിയായ
അശോകനും എതിരായ ആരോപണങ്ങളുണ്ടായിരുന്നു. ഈ കത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. മഹേശന്‍ ചുമതല വഹിച്ചിരുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസിലും ഇതിനു കീഴില്‍ വരുന്ന സ്‌കൂളിലെയും രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. സ്‌കൂളും ദേവസ്വവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെയും അശോകന്റെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാണ് കത്തില്‍ മഹേശന്‍ ആരോപിച്ചിരുന്നത്.