കോട്ടയം: നാട്ടകം സിമന്റ് കവലയില്‍ വര്‍ക്ക് ഷോപ്പ് ഉടമയ്ക്കും ജീവനക്കാരനും നേരെ ആസിഡ് ആക്രമണം. കട ഒഴിയുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ വര്‍ക്ക് ഷോപ്പ് ഉടമ ജോഷിയേയും ജീവനക്കാരന്‍ നിക്സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ബന്ധുവിന്റെ കെട്ടിടത്തിലാണ് ജോഷിയുടെ വര്‍ക്ക്ഷോപ്പ്. കരാര്‍ പുതുക്കിയാണ് ഈ വര്‍ക്ക്ഷോപ്പ് ഇദ്ദേഹം നടത്തിയിരുന്നത്. ഇതിനിടെ കെട്ടിടത്തിന്റെ ഉടമയായ തമ്ബി വര്‍ക്ക് ഷോപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കടയിലെത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് തമ്ബി ജോഷിയുടേയും ജീവനക്കാരന്റേയും ദേഹത്ത് ആസിഡ് ഒഴിച്ചത്.
റബ്ബറിന് അടിയ്ക്കുന്ന ആസിഡാണ് ഇരുവര്‍ക്കും നേരെ പ്രയോഗിച്ചതെന്നാണ് സൂചന. പരിക്കേറ്റ ഇരുവരും ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചിങ്ങവനം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്