അമ്പലപ്പുഴ: സ്പില്‍വേ പാലത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തോട്ടപ്പള്ളി കന്നിമേല്‍ തെക്കേവീട്ടില്‍ സുനില്‍ കുമാര്‍- ദീപ ദമ്പതികളുടെ മകള്‍ നയന (15)യുടെ മൃതദേഹമാണ് രാവിലെ സ്പിൽവേ കനാലില്‍ നിന്നും കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 4ഓടെയാണ് പെണ്‍കുട്ടി കനാലിലേക്ക് ചാടിയത്. കോസ്റ്റല്‍ പൊലീസും ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമനസേനയും രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും നയനയെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളുടെ തെരച്ചിലിലാണ് മൃതദേഹം കനാലിന്‍റെ മധ്യഭാഗത്തു നിന്നും കണ്ടെടുത്തത്.