തിരുവനന്തപുരത്ത് രണ്ടു ഡാമുകളുടെ ഷട്ടറുകൾ തുറന്നുവിട്ടു





തിരുവനന്തപുരത്ത് രണ്ടു ഡാമുകളുടെ ഷട്ടറുകൾ തുറന്നുവിട്ടു.
 പേപ്പാറ ഡാമിന്‍റെ എല്ലാ ഷട്ടറുകളും 10 സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്. അരുവിക്കര ഡാമിന്‍റെ രണ്ടു ഷട്ടറുകളും തുറന്നുവിട്ടിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ ശക്തമായാൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ വിശദീകരിച്ചു.


أحدث أقدم