മലപ്പുറം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മകന്‍ കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മരിച്ചത്. മകന്‍ ആബിദിനെ പെരുമ്പടപ്പ് പോലീസ്കസ്റ്റഡിയിലെടുത്തു.
വര്‍ഷങ്ങളായി ഹംസുവും കുടുംബവും തമ്മില്‍ വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാവിലെ പതിനൊന്നുമണിയോടെ ഹംസുവിന്റെ ഭാര്യയും മകന്‍ ആബിദും ബദര്‍ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. വീട്ടില്‍ കയറാനുള്ള ശ്രമ ഹംസു തടഞ്ഞതോടെ അച്ഛനും മകനും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെ ഹംസുവിന് സാരമായി പരുക്കേറ്റു. തുടർന്ന് മരണവും. ഹംസുവിൻ്റെ മരണവിവരം പോലീസിനെ അറിയിച്ചതും മകനാണ്.