നാ​ളെ മു​ത​ൽ സ്കൂ​ളുകൾ ഭാഗീകമായി തു​റ​ക്കു​ന്നു






നാ​ളെ മു​ത​ൽ സ്കൂ​ളുകൾ ഭാഗീകമായി തു​റ​ക്കു​ന്നു.  ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ എ​ന്നും ആ​ദ്യ​ത്തെ ആ​ഴ്ച ഒ​രു ബെ​ഞ്ചി​ൽ ഒ​രു കു​ട്ടി എ​ന്ന നി​ല​യി​ൽ ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്.

10, 12 ക്ലാ​സു​ക​ളി​ൽ 300ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ളി​ൽ ഒ​രേ​സ​മ​യം 25% കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

മ​റ്റു നി​ർ​ദേ​ശ​ങ്ങ​ൾ

1.സ്കൂ​ളു​ക​ളി​ൽ മാ​സ്ക്, ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ, സാ​നി​റ്റൈ​സ​ർ, സോ​പ്പ് എ​ന്നി​വ സ​ജ്ജീ​ക​രി​ക്ക​ണം.

2.എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ക്ലാ​സു​ക​ൾ ന​ൽ​കാം.

3.ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്ര​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ.

4.ജ​നു​വ​രി 15ന​കം 10–ാം ക്ലാ​സി​ന്‍റെ​യും 30ന​കം 12–ാം ക്ലാ​സി​ന്‍റെ​യും !ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ പൂ​ർ​ത്തി​യാ​കും.

5.ആ​ദ്യ​ത്തെ ആ​ഴ്ച രാ​വി​ലെ 3 മ​ണി​ക്കൂ​ർ, ഉ​ച്ച​യ്ക്കു​ശേ​ഷം 3 മ​ണി​ക്കൂ​ർ വീ​ത​മു​ള്ള 2 ഘ​ട്ട​ങ്ങ​ളാ​യാ​ണ് ക്ലാ​സു​ക​ൾ നി​ശ്ച​യി​ക്കേ​ണ്ട​ത്.

6.ആ​വ​ശ്യ​മെ​ങ്കി​ൽ ഷി​ഫ്റ്റ് സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്താം.

7.കു​ട്ടി​ക​ൾ ത​മ്മി​ൽ 2 മീ​റ്റ​ർ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം.

8.ഒ​ന്നി​ച്ചി​രു​ന്ന് ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഭ​ക്ഷ​ണം, ശു​ദ്ധ​ജ​ലം എ​ന്നി​വ​യും ക്ലാ​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും കു​ട്ടി​ക​ൾ പ​ങ്കു​വ​യ്ക്ക​രു​ത്.

9.ക്ലാ​സ് മു​റി​ക​ളു​ടെ വാ​തി​ലി​ന്‍റെ കൈ​പ്പി​ടി, ഡെ​സ്ക്, ഡ​സ്റ്റ​ർ എ​ന്നി​വ 2 മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ൾ സാ​നി​റ്റൈ​സ് ചെ​യ്യ​ണം.

10.കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ സൗ​ക​ര്യം ഒ​രു​ക്ക​ണം.

11. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സു​ര​ക്ഷി​ത അ​ക​ലം നി​ർ​ബ​ന്ധം. വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റും മു​ൻ​പ് തെ​ർ​മ​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. മാ​സ്ക് നി​ർ​ബ​ന്ധം.

12.വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മെ​ങ്കി​ൽ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​ക​ണം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പി​ന്തു​ണ ന​ൽ​ക​ണം.

13.പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ട്ടി​ൽ ചെ​ന്ന് പ​ഠ​ന​പി​ന്തു​ണ ന​ൽ​കാ​ൻ റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.
أحدث أقدم