തിരുവനന്തപുരം: ഗവർണർ അനുമതി നിഷേധിച്ചതിനാൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ കഴിയില്ല. നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് ഗവർണർ വ്യക്തമാക്കി. സർക്കാരിൻ്റെ വിശദീകരണവും ഗവർണർ തള്ളി.
നിയമസഭയുടെ ചരിത്രത്തിലെ അസാധാരണ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര കാര്‍ഷിക നിയമഭേദഗതി നാളെ സംസ്ഥാന നിയമസഭ തള്ളുമെന്നായിരുന്നു വിവരം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരാനാണ് ഒരുങ്ങിയത്. ഒരു മണിക്കൂര്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു പുറമേ കക്ഷി നേതാക്കളും മാത്രമാകും സംസാരിക്കുകയെന്നായിരുന്നു തീരുമാനം