മലപ്പുറം : പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
എന്നാൽ ഇതിനെ വ്യത്യസ്തമായ രീതിയിൽ ട്രോളന്മാർ കൈകാര്യം ചെയ്യുകയാണ്. എംഎൽഎ സ്ഥാനം രാജിവെച്ചു ലോകസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് സംസ്ഥാന ഭരണം യുഡിഎഫിന് നഷ്ടമായപ്പോഴാണ്.
അന്ന് രാജി വെക്കുമ്പോൾ നടത്തിയ പ്രസ്താവനകളുടെ സ്ക്രീന്ഷോട് ഉപയോഗിച്ചാണ് ട്രോളന്മാർ കുഞ്ഞാലിക്കുട്ടിയെ പരിഹസിക്കുന്നത്. അന്ന് മോദിയെ താഴെയിറക്കും എന്ന ഉഗ്ര ശപഥമായിരുന്നു കുഞ്ഞാലിക്കുട്ടിയുടേത്.
ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ കീഴിൽ മന്ത്രിസ്ഥാനം അലങ്കരിക്കാമെന്ന വിശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റ് ഇലക്ഷനിൽ മത്സരിച്ചത്.