കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്.
കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി