ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ മാറ്റം






ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ മാറ്റം
നാളെ ഉച്ചയോടെ മാത്രമേ കാറ്റ് കേരള തീരത്ത് എത്തുകയുള്ളൂ.

കേരളത്തിൽ എത്തുമ്പോൾ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമർദം ആകും. എങ്കിലും ശക്തമായ കാറ്റും മഴയും ഇതു കടന്നുപോകുമ്പോൾ പ്രതീക്ഷിക്കണം.

ബുറെവി ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ വച്ചു തന്നെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യുന മർദ്ദമായി, തുടർന്ന് തിരുവനന്തപുരം പൊന്മുടിയുടെ അടുത്ത് കൂടി നാളെ ഉച്ചയോടെ കേരളത്തിൽ പ്രവേശിച്ചു വർക്കലക്കും പരവൂരിനും (കൊല്ലം )ഇടയിൽ അറബികടലിൽ പ്രവേശിച്ച് തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്നാണ്  പുതിയ നിഗമനം.

നാളെ പകൽ തമിഴ്നാട്ടിൽ തിരുനെൽവേലിക്കും തെങ്കാശിക്കും ഇടയിലൂടെ കേരളം ലക്ഷ്യമാക്കി നീങ്ങുമ്പോഴും ചുഴലിക്കാറ്റിന് 75 കി.മി വരെ വേഗമുണ്ടാകും.
ഇത് കേരളത്തിൽ എത്തുമ്പോൾ 60-65 കി.മി ലേക്ക് കുറയും എന്നാണ് പ്രതീക്ഷ.

أحدث أقدم