തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്പൂര്‍ണ സമ്മേളനം ജനുവരി എട്ടിന് ആരംഭിക്കും
ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം തുടങ്ങുന്നത്. 15നു രാവിലെ ഒൻപതിന് ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള സമ്മേളനം എന്ന നിലയില്‍ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ് സഭാ സമ്മേളനത്തിന്. സ്വര്‍ണക്കടത്ത്, സിഎജി റിപ്പോര്‍ട്ട് വിവാദം, സ്പീക്കര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ തുടങ്ങിയവ പ്രതിപക്ഷം സഭാസമ്മേളനത്തിൽ ചർച്ചയാക്കും.