യു ഡി എഫ്. സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം.



തൃശൂർ: ശ്രീനാരായണപുരത്ത് യു ഡി എഫ്. സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. സ്കൂട്ടറും, പ്രചാരണ വസ്തുക്കളും തീയിട്ട് നശിപ്പിച്ചു. ആക്രമണം തൃശൂർ ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി വാണി പ്രയാഗിന്റെ വീടിന് നേരെയാണ് ആക്രമണം. സംഭവത്തിന് പിന്നിൽ എൽ ഡി എഫ് ആണെന്ന് വാണി പ്രയാഗ് ആരോപിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
أحدث أقدم