ന്യൂദൽഹി :ഷവോമിയുടെ ഫോണ്‍ വില്‍പ്പന രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്‌സ് ദൽഹി ഹൈക്കോടതിയില്‍.
പേറ്റന്റുകള്‍ ലംഘിക്കുന്ന ഫോണുകള്‍ വില്‍ക്കുന്നതാണ് പ്രശ്‌നം. തേര്‍ഡ്പാര്‍ട്ടി വെബ്‌സൈറ്റുകള്‍ വഴിയുള്ള വില്‍പ്പന മാത്രമല്ല, ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, അസംബ്ലി, ഇറക്കുമതി, പരസ്യം എന്നിവ നിര്‍ത്തലാക്കണമെന്ന് ഫിലിപ്‌സ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.
യുഎംടിഎസ് മെച്ചപ്പെടുത്തല്‍ (എച്ച്എസ്പിഎ, എച്ച്എസ്പിഎ +), എല്‍ടിഇ സാങ്കേതികവിദ്യകള്‍ എന്നിവ ഉള്‍പ്പെടുന്ന ഷവോമിയില്‍ നിന്നുള്ള ചില ഫോണുകളാണ് പേറ്റന്റ് ലംഘിച്ചത്.