മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്തി



തിരു: മാധ്യമ പ്രവർത്തകൻ  എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനം പോലീസ് കണ്ടെത്തി  ഉടമയോട്  പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്  ടിപ്പർ ഇപ്പോൾ നേമം പോലീസ് സ്റ്റേഷനിൽ ഉണ്ട്  പേടി കാരണമാണ്  വാഹനം നിർത്താതെ പോയത് എന്ന് ഡ്രൈവർ പറഞ്ഞു ഡ്രൈവർ ഇപ്പോൾ പോലീസ്  കസ്റ്റഡിയിൽ ആണ് എം സാൻഡ്  കയറ്റിപ്പോയ വാഹനമാണ് കസ്റ്റഡിയിലെടുത്തത് ടിപ്പർ ലോറി നേമം പോലീസ് കസ്റ്റഡിയിലാണ് അപകടസമയത്ത് വാഹന ഉടമയും  വാഹനത്തിൽ ഉണ്ടായിരുന്നു ഇന്നലെ വൈകിട്ടാണ് മാധ്യമപ്രവർത്തകൻ പ്രദീപിനെ ഇടിപ്പിച്ചശേഷം ടിപ്പർ നിർത്താതെ പോയത് വെള്ളായണിയിൽ ലോഡ് ഇറക്കിയ ശേഷം ടിപ്പർ ഈഞ്ചക്കിലേക്ക് മാറ്റിയിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്
أحدث أقدم