ബാനർ തൂക്കിയ സംഭവത്തിൽ കേസ്









പാലക്കാട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ ബിജെപി  ബാ​ന​ർ തൂ​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വി​ദ്വേ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച കു​റ്റ​ത്തി​നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി​യും സി​പി​എ​മ്മും പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ന​ർ തൂ​ക്കി​യ​തി​ലൂ​ടെ മ​ത​സ്പ​ർ​ദ പ​ട​ർ​ത്താ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Previous Post Next Post