പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി ബാനർ തൂക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഇരുവിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനാണ് കേസ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വി.കെ ശ്രീകണ്ഠൻ എംപിയും സിപിഎമ്മും പരാതി നൽകിയിരുന്നു. സർക്കാർ ഓഫീസിന് മുന്നിൽ മതവുമായി ബന്ധപ്പെട്ട ബാനർ തൂക്കിയതിലൂടെ മതസ്പർദ പടർത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.