മദ്യശാലകൾ എല്ലാം തുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം - നാഷണലിസ്റ്റ് കേരള കോൺഗ്രസ്



തിരു.: തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള കോവിഡ് വ്യാപനവും, കോവിഡിൻ്റെ രണ്ടാം വരവും ഏറെ ആശങ്കകൾ സൃഷ്ടിച്ചിരിക്കുന്ന ഘട്ടത്തിൽ സംസ്ഥാനത്ത് ബാറുകളും, ക്ലബ്ബുകളും, ബിയർ പാർലറുകളും, കള്ള് ഷാപ്പുകളും തുറന്നു പ്രവർത്തിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിയ അനുമതി പുനഃപരിശോധിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
      തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പേരിൽ ബാർ, കള്ള് ഷാപ്പ്, ബിയർ പാർലർ മുതലാളിമാരിൽ നിന്നും നിർബന്ധിതമായി പിരിച്ചെടുത്ത കോടികൾക്കുളള പ്രത്യുപകരമാണ് സർക്കാരിൻ്റെ തീരുമാനത്തിൻ്റെ പിന്നിലെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ആരോപിച്ചു.
     ബെവ്കോ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളുടെ നിലവിലുള്ള പ്രവൃത്തി സമയം വൈകിട്ട് ഏഴ് മണി എന്നത് രാത്രി ഒമ്പത് മണി വരെ അനുവദിച്ചത് മദ്യ ലഭ്യത വർദ്ധിപ്പിക്കുന്നതിനാണെന്നും, മദ്യത്തിൻ്റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടു വരും എന്ന എൽ ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനത്തിൻ്റെ ലംഘനമാണ് ഇതെന്നും കുരുവിള മാത്യൂസ് തുടർന്ന് ചൂണ്ടിക്കാട്ടി.

أحدث أقدم