കോഴിക്കോട്: മുക്കത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവമ്പാടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കോഴഞ്ചേരി മോഹനന് കുത്തേറ്റു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജി.പിയുടെ മേല്‍ക്കമ്മറ്റിയില്‍ നിന്നും ബൂത്ത് കമ്മറ്റയിലേക്ക് ഫണ്ട് വിതരണമുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മോഹനന്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ ബൂത്തിലേക്ക് വരേണ്ട ഫണ്ട് വന്നില്ല. അതിനെ കുറിച്ച് ചോദ്യം ചെയ്തതപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ കുത്തുകയായിരുന്നുവെന്നാണ് മോഹനന്‍ പറയുന്നത്. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ മോഹനന്‍ മുക്കം പോലീസില്‍ പരാതി നല്‍കി.