തിരുവനന്തപുരം:  കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് കൊവിഡ്. സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന സുഗതകുമാരിയെ ആരോഗ്യനില മോശമായതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 

ശ്വാസതടസമാണ് പ്രധാന പ്രശ്‌നം. മെഡിക്കല്‍ കോളേജിലെ വിദഗ്ദഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസനം. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു.