ഫൈ​സ​ർ വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി ബ​ഹ്റൈ​നും



മ​നാ​മ: ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു ക​മ്പ​നി​യാ​യ ഫൈ​സ​ർ/​ബ​യോ​ടെ​ക് കോ​വി​ഡ് വാ​ക്‌​സീ​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി ബ​ഹ്റൈ​നും. ഇ​തോ​ടെ ബ്രി​ട്ട​ന് ശേ​ഷം ഈ ​വാ​ക്സി​ന് അ​നു​മ​തി ന​ൽ​കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി ബ​ഹ്റൈ​ൻ.

വി​വി​ധ ത​ല​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് നാ​ഷ​ണ​ൽ ഹെ​ൽ​ത് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ​എ​ച്ച്ആ​ർ​എ) വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ന​വം​ബ​റി​ൽ സി​നോ​ഫാം വാ​ക്സി​ന് ബ​ഹ്റൈ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് മു​ൻ​നി​ര​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇൗ ​വാ​ക്സി​ൻ ന​ൽ​കി വ​രു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ബ​ഹ്റൈ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​ണ് ഫൈ​സ​ർ/​ബ​യോ എ​ൻ​ടെ​ക്ക് വാ​ക്സി​ന് ന​ൽ​കി​യ അ​നു​മ​തി​യെ​ന്ന് എ​ൻ.​എ​ച്ച്.​ആ​ർ.​എ സി​ഇ​ഒ ഡോ. ​മ​ർ​യം അ​ൽ ജാ​ല​ഹ്മ പ​റ​ഞ്ഞു.

أحدث أقدم