കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളം അതീവ ജാഗ്രതയിൽ







കോവിഡ്  വൈറസിന്റെ  ജനിതകമാറ്റം കേരളം അതീവ ജാഗ്രതയിൽ
കഴിഞ്ഞ 14 ദിവസത്തിന് മുമ്പ് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരിലും ഇനി വരുന്നവരിലും കൊവിഡ് പിസിആര്‍ പരിശോധന നടത്തും.

 വൈറസിന്‍റെ പുതിയ വകഭേദം ഇവരിലുണ്ടോയെന്ന് കണ്ടെത്താൻ സ്രവം പുനെ വൈറോളജി ലാബിലയച്ച് പരിശോധിക്കും .

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം . 
ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് മറ്റ് ലോക രാജ്യങ്ങളില്‍ പടരുന്നതിനെത്തുടര്‍ന്നാണ് കേരളവും അതീവ ജാഗ്രതയിലേക്ക് കടന്നത് .

70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസ് കേരളം പോലെ ജനസാന്ദ്രതയുള്ള ഒരിടത്തെത്തിയാൽ ഗുരുതര പ്രതിസന്ധിയുണ്ടാകും. രോഗം വലിയതോതില്‍ പടരും.

ചികില്‍സപോലും നല്‍കാൻ കഴിയാത്ത സ്ഥിതിയാകും. പ്രതിരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രത്യേക കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 ഒമ്പതാം തിയതി മുതല്‍ 23-ആം തിയതി വരെ യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിവരെ കണ്ടെത്തി പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പും ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങളും സംസ്ഥാനത്ത് രോഗ വ്യാപനം കൂട്ടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കൂടുതല്‍പേരെ ചികിത്സിക്കാൻ ആശുപത്രികളും പ്രാഥമിക ചികില്‍സ കേന്ദ്രങ്ങളും കൂടുതല്‍ സജ്ജമാക്കും.

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലും മരണ നിരക്ക് കുറച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.


أحدث أقدم