മണർകാട് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.





കോട്ടയത്തെ മണർകാട് - ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ കണിയാം കുന്നിന് സമീപം ആണ് അപകടം ഉണ്ടായത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന പാമ്പാടി ഏഴാംമൈൽ സ്വദേശികളായ അച്ഛനും, മകനും നിസാര പരിക്കേറ്റു. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. എതിർദിശയിൽ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴാണ് വീടോടുകൂടിയ കടയിലേക്ക് ആൾട്ടോ കാർ ഇടിച്ച് കയറിയത്. വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. കടയിൽ ഈ സമയം ആളുകളുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.


أحدث أقدم