ആലപ്പുഴ ബീച്ചിൽ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്തി




ആലപ്പുഴ ബീച്ചിൽ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്തി.
ആലപ്പുഴ നഗരസഭ കുതിരപ്പന്തി വാര്‍ഡ് സ്വദേശി മുനീര്‍ (35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ആലപ്പുഴ ബീച്ചിൻ്റെ തെക്ക് ഭാഗത്തായാണ് മൃതദേഹം കണ്ടത്.

ആലപ്പുഴ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലെ ജോലിക്കാരനാണ്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്സോ കേസിലെ പ്രതിയാണ്. കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണെന്ന് സൗത്ത് പോലീസ് പറഞ്ഞു.


أحدث أقدم