തിരുവനന്തപുരം അരുവിക്കര കാച്ചാണി സ്വദേശി നന്ദിനിയെയാണ് മകൻ ഷിബു കൊലപ്പെടുത്തിയത്. കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം.
മദ്യപിച്ചെത്തി മാതാവിനെ താൻ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ഷിബു അരുവിക്കര പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പ്രായാധിക്യം കൊണ്ടുള്ള മരണമാണെന്നായിരുന്നു പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നന്ദിനിയുടെ മുഖത്തെ പരിക്കുകളിലടക്കം ചില സംശയങ്ങൾ തോന്നിയ പോലീസ് അയൽവാസികളുടെ മൊഴികളുടെ കൂടി അടിസ്ഥാനത്തിൽ ഷിബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് മനസിലായത്.
അതേസമയം, മാനസിക പ്രശ്‌നം അനുഭവിക്കുന്ന വ്യക്തിയാണ് ഷിബുവെന്നാണ് പൊലീസ് പറയുന്നത്. സൈനികനായി 14 വർഷം സേവനനുഷ്ഠിച്ചയാളാണ് ഷിബു.