ആരും മോശക്കാരല്ല; ക്രിസ്മസ് ദീപാലങ്കാരം മോഷ്ടിച്ച് പെൺകുട്ടികൾ






കൊച്ചി : പുലര്‍ച്ചെ കാറിൽ വന്നെത്തി വഴിയരികിലെ വീട്ടിൽ നിന്നും ക്രിസ്മസ് ദീപാലങ്കാരത്തിന്‍റെ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ച് പെൺകുട്ടികൾ. കൊച്ചി ചിലവന്നൂരിലെ ഒരു വീട്ടിൽ നിന്നുമാണ് മൂന്ന് പെൺകുട്ടികൾ ക്രിസ്മസ് ഫെയറി ലൈറ്റുകൾ മോഷ്ടിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കാറിൽ എത്തിയ മൂന്ന് പെൺകുട്ടികൾ വീടിന്‍റെ മതിലിനോട് ചേര്‍ന്ന മരത്തില്‍ അലങ്കാരത്തിനായി തൂക്കിയ ലൈറ്റുകള്‍ പുറത്ത് നിന്ന് വലിച്ചെടുക്കുകയാണ് ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വീട്ടുടമ തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  തുടർന്ന്, പെൺകുട്ടികൾ തന്റെ വീട്ടിൽ നിന്നും ലൈറ്റുകൾ മോഷ്ടിച്ചുവെന്ന് കാണിച്ച് വീട്ടുടമ പൊലീസിൽ പരാതി നൽകി.



أحدث أقدم