ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി മലയാളിയായ അബ്ദുൾ മജീദ് പിടി യിൽ




ജംഷഡ്പൂർ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്ദുൾ മജീദ് കുട്ടിയെ ​ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. 

ആയുധങ്ങൾ മോഷ്ടിച്ചതിന് 1996-ൽ ഇയാൾക്കെതിരെ കേസുണ്ട്. 24 വർഷമായി ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  106 പിസ്റ്റളുകൾ, 750 കാർട്രിജുകൾ, നാല് കിലോ ആർ.ഡി.എക്സ് എന്നിവയാണ് മജീദ്കുട്ടി മോഷ്ടിച്ചതായി പറയപ്പെടുന്നത്.

പാകിസ്ഥാൻ രഹസ്യന്വേഷണ എജൻസിയുടെ (ISI) നിർദ്ദേശ പ്രകാരം 1997ലെ റിപ്പബ്ലിക്ക് ദിനത്തിൽ മഹാരാഷ്ട്രയിലും,​ ഗുജറാത്തിലും, സ്ഫോടക വസ്തുക്കൾ അയച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷ്ണ വിഭാ​ഗത്തിന്റെ കണ്ടെത്തൽ. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.


أحدث أقدم