നടി വിജയശാന്തി കോൺഗ്രസിൽ നിന്ന് രാജിവച്ചു, ബിജെപിയിൽ ചേരും






ഹൈദരാബാദ്:  നടി വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. തമിഴ്നാട്ടിൽനിന്നുള്ള നടി ഖുശ്ബുവിന് പിന്നാലെ  കോൺഗ്രസിന് ഒരു താരത്തെ കൂടി നഷ്ടമാവുകയാണ്. നാളെ വിജയശാന്തി ബിജെപിയിൽ ചേരുമെന്നാണ് വിവരം. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി.

ഡൽഹിയിൽ പ്രത്യേക ചടങ്ങിൽ ആയിരിക്കും വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക. ആഭ്യന്തരമന്ത്രി അമിത്ഷാ യുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. 

أحدث أقدم