പാമ്പാടി : ഒരു ഗ്രാമ പഞ്ചായത്ത് മെമ്പറായപ്പോൾ ഇതാണ് അവസ്ഥ. ഇവരെങ്ങാനും എം എൽ എ യോ എം പി യോ മറ്റോ ആയാൽ എന്തുചെയ്യും. കഴിഞ്ഞ അഞ്ച് വർഷം മെമ്പറായിരുന്ന ഒരു വനിതയെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമാണ് ഇവിടെ കുറിച്ചത്. വിവരങ്ങൾ അറിഞ്ഞപ്പോൾ ഇനി ഒരിക്കലും ഇത്തരക്കാർ ജനപ്രതിനിധിയാകാൻ ഇടവരരുതെന്നും ആഗ്രഹിച്ചു പോയി ...
പാമ്പാടി ടൗണിനോട് അല്പം ചേർന്ന് കിടക്കുന്ന വാർഡിലെ മെമ്പർ ആയിരുന്ന സമയം പാമ്പാടിയിലെ മീൻ കടയിൽ നിന്നും സ്ഥിരമായി മീൻ വാങ്ങിയ ശേഷം പണം കൊടുക്കാതെ പോകും ഒരു ഗ്രാമപഞ്ചായത്ത് അംഗം. കടയുടമ പണം ചോദിക്കുമ്പോൾ പ്രസിഡൻ്റ് തരുമെന്നു മാത്രമാണ് പറയുക.
മുൻ മെമ്പർ സ്ഥിരമായി വന്ന് മീൻ മേടിക്കും. പാവപ്പെട്ട കച്ചവടക്കാരൻ എന്തെങ്കിലും പണി കിട്ടുമോ എന്ന് ഭയന്ന് മീൻ കൊടുക്കും. ഇലക്ഷൻ അടുത്തതോടെ കഴിഞ്ഞ ഒരാഴ്ച്ച മുമ്പ് 600 രൂപക്ക് വറ്റ മീൻ മേടിച്ചു ഇനി പണം തന്നില്ലെങ്കിൽ മീൻ തരില്ല എന്ന് പറഞ്ഞു.
ഉടൻ മെമ്പർ കടക്കാരനോട് ഭീഷണി *സ്വരത്തിൽ പറഞ്ഞു " ഞാൻ പാമ്പാടിയിലെ അടുത്ത പഞ്ചായത്ത് പ്രസിഡൻ്റാ ഓർത്തോ* "
കടക്കാരൻ ഒന്ന് പകച്ചെങ്കിലും പൈസ തരാതെ മീൻ കൊണ്ടു പോകണ്ട എന്ന നിലപാട് എടുത്തു.
എങ്കിലും മെമ്പറും ഭർത്താവും മീനും മേടിച്ച് സ്ഥലം കാലിയാക്കി
2 ദിവസം കഴിഞ്ഞ് പണവും കൊടുത്തു
ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നും ഇവർ ഉൽപ്പന്നങ്ങൾ വാങ്ങി പണം നൽകുന്നില്ല എന്ന് നാട്ടിൽ അടക്കം പറച്ചിൽ ഉണ്ട്
എന്തായാലും പ്രസ്തുത മെമ്പർ വള്ളപ്പാടകലെ തോറ്റത് കടക്കാരന് ആശ്വാസമായി
പ്രസ്തുത വനിതാ മെമ്പറെ L D F ലെ പുതുമുഖ വനിതയാണ് 100ൽ പരം വോട്ടിനാണ്തോൽപ്പിച്ചത് ....