കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടിച്ചു. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
ഷാർജയിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. വിപണിയിൽ ഇതിന് ഏകദേശം 55 ലക്ഷം രൂപ വില വരും.