മീൻ കറി കിട്ടിയില്ല; വീട്ടമ്മ ആത്മഹത്യ ചെയ്തു





പട്‌ന: ഭര്‍ത്താവും മക്കളും ചേര്‍ന്ന് മീന്‍ കറി തീര്‍ത്തതിന്റെ പേരില്‍ ഭാര്യ ആത്മഹത്യാ ചെയ്തു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. കുന്ദന്‍ മന്‍ഡല്‍ എന്നയാളുടെ ഭാര്യ സാറ ദേവിയാണ് ആത്മഹത്യാ ചെയ്തത്.

കുന്ദന്‍ വാങ്ങിയ മീന്‍, ഭാര്യ സാറ ദേവി കറിവച്ചു. കുന്ദനും നാല് മക്കളും ചേര്‍ന്ന് ഉച്ചഭക്ഷണത്തിന് മീന്‍കറി കഴിക്കുകയും ചെയ്തു. എന്നാല്‍ സാറദേവിക്ക് കഴിക്കാന്‍ ബാക്കിവച്ചില്ല. ഭക്ഷണം കഴിക്കാനെത്തിയ സാറ ദേവിക്ക് കറി കിട്ടിയില്ല. തുടര്‍ന്നുണ്ടായ തര്‍ക്കം ഒടുവില്‍ വഴക്കായി. ഇതിന് പിന്നാലെ ആയിരുന്നു ആത്മഹത്യ.



أحدث أقدم