രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്.







ന്യൂദൽഹി: രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്.
2018-ല്‍ ഉത്തരവിട്ടിട്ടും ഇതുവരെ നടപടി പാലിക്കാത്തതില്‍  അമര്‍ഷം രേഖപ്പെടുത്തി സുപ്രീം കോടതി.

എല്ലാ പ്രവേശന, എക്സിറ്റ് പോയിന്റുകളിലും, പ്രധാന ഗേറ്റ്, ലോക്ക്-അപ്പുകള്‍, ഇടനാഴികള്‍, ലോബി, സ്വീകരണമുറികള്‍ എന്നിവയിലും സിസിടിവിയുടെ സാന്നിദ്ധ്യമുണ്ടാകണം.

രാത്രി കാഴ്ച സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം.
വീഡിയോ റെക്കോര്‍ഡുകള്‍ 18 മാസം വരെ തെളിവായി സൂക്ഷിക്കണമെന്നും സുപ്രീം കോടതി പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, അന്വേഷണ ഏജന്‍സികളുടെയും ചോദ്യം ചെയ്യുന്ന മുറിയില്‍ സിസിടിവി ക്യാമറകളും ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സിബിഐ, എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് എന്നീ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യുന്ന മുറികളിലാണ് ക്യാമറയും റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും സ്ഥാപിക്കാന്‍ ഇപ്പോള്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫീസുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുറ്റാരോപിതരെ ഇരുത്തുന്ന മുറികളില്‍ അടക്കം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.


أحدث أقدم